ഉദ്ഘാടനവും ആഘോഷവും ഇല്ലാതെ കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി

ഔദ്യോഗിക ഉദ്ഘാടനമില്ലാതെ സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേല്‍പാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാല്‍ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിര്‍മാണ ചുമതല. എലിവേറ്റഡ് പാത നിര്‍മാണത്തിനുള്ള തുക 200 കോടി പൂര്‍ണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്.

നേരത്തെ നവംബര്‍ 14 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്ന എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനായി അദ്ദേഹത്തിന്റെ കൂടി സൗകര്യാര്‍ത്ഥം നവംബര്‍ 29 ലേക്ക് മാറ്റിയിരുന്നുയെങ്കിലും പിന്നീട് ഇതും മാറ്റി വെച്ചു. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേല്‍പാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാല്‍ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. ദേശീയപാത 66 ല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിര്‍മാണ ചുമതല.

2018ലാണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്. 200 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇരുഭാഗത്തും 7.5 മീറ്ററില്‍ സര്‍വീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്. ഏകദേശം 220 ലൈറ്റുകള്‍ പാതയുടെ മുകള്‍ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംഗ്ഷനില്‍ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. കൊല്ലം ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 നു സമീപമാണ് പാത ചെന്നു നില്‍ക്കുക. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു മാത്രമേ ഇനി കഴക്കൂട്ടം ജംഗ്ഷനിലേക്ക് കടക്കേണ്ടതുള്ളൂ.