കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മുന്‍ കാമുകന്‍ ഒളിവില്‍
കൊച്ചിയില്‍ നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം. ബംഗാള്‍ സ്വദേശിയായ സന്ധ്യയെ ആണ് മുന്‍ കാമുകന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വാക്കത്തികൊണ്ടാണ് ആക്രമിക്കുകയായിരുന്നു. മുന്‍ കാമുകന്‍ ഫാറൂഖാണ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് എന്ന് പോലീസ് പറയുന്നു. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.