അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍
തിരുവനന്തപുരം : അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. അമ്പുരി സ്വദേശി സൊബാസ്റ്റ്യനാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അമ്പൂരി സ്വദേശികളായ റജീവര്‍ഗ്ഗീസ്, മകള്‍ ആര്യമോള്‍ എന്നിവരെയാണ് അയല്‍വാസിയായ സൊബാസ്റ്റ്യന്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
റെജിയുടെ സഹോദരന്‍ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ റെജി ഇടപെട്ടതിന്റെ വൈരാഗ്യത്തിലാണ് മദ്യലഹരിയിലെത്തിയ അമ്മയെയും മകളയും കുത്തിയത് എന്നാണ് വിവരം. ഗുരുതര പരിക്കുകളോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസാണ് സെബാസ്യറ്റനെ കസ്റ്റഡിയിലെടുത്തത്.