വിജിലന്‍സ് അന്വേഷണം നടത്തണം : അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് നടത്തിയ പ്രസ്താവന അനുസരിച്ച് ഇപ്പോള്‍ ഓഡിറ്റ് ഒബ്‌ജെക്ഷന്‍ ഉണ്ടായിട്ടുള്ളത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ നടപടികളെ സംബന്ധിച്ചാണ്. ആ കാലത്ത് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നവര്‍ ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.
ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള പല കേസുകളിലും ഗുരുതരമായ ഭരണവീഴ്ചയും,കര്‍ത്തവ്യ നിര്‍വ്വഹണത്തിലുള്ള അലംഭാവവും പ്രകടമായി കാണാം. 2019 – 2020 സാമ്പത്തിക വര്‍ഷം കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ലയ്ക്ക് പതിനാലാമതാണ് സ്ഥാനം.ഈ കാലഘട്ടത്തില്‍ ശ്രീ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആയിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇത്രയേറെ ലാഘവത്തോടെ ഭരണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി ഉണ്ടാകണമെന്നും അഡ്വ.ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.