വിലക്കില്ല ; അവതാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു ഫിയോക്

അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു ഫിയോക്. നേരത്തെ ചിത്രം നിരോധിക്കുമെന്ന തീരുമാനത്തില്‍ നിന്നും സംഘടന പിന്നോട്ട് പോയിരിക്കുകയാണ് ഇപ്പോള്‍.
ഡിസംബര്‍ 16 നാണ് അവധാര്‍ തീയേറ്ററുകളിലേക്കെത്തുന്നത്. ഷെയര്‍ ചൂണ്ടിക്കാട്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ നിരോധിക്കുമെന്ന് ഫിയോക് അറിയിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആരാധകര്‍ കാത്തിരിക്കുന്ന ദൃശ്യ വിസ്മയമാണ് അവതാര്‍.അതുപോലെ സിനിമകള്‍ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളില്‍ ഒ.ടി.ടി പ്രദര്‍ശനത്തിന് നല്‍കുന്നതിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിരുന്നു.

അത്തരം ചിത്രങ്ങളുടെ നിര്‍മാതാക്കളും നടീ നടന്‍മാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകള്‍ക്കും കത്ത് നല്‍കുമെന്നും ഫിയോക് വ്യക്തമാക്കി. ജനുവരി 1 മുതല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനം നടപ്പാക്കും. താരങ്ങള്‍ക്ക് ഒ.ടി.ടിയിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത്. ഏഴും എട്ടും സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കിയ താരത്തിന്റെയും നിര്‍മാതാവിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓര്‍ക്കണമെന്നും ഫിയോ ക് പ്രസിഡന്റ് കെ. വിജയകുമാര്‍ കൊച്ചിയില്‍ പറഞ്ഞു. ഫിയോക് യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.