സൗദിയില്‍ മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി പൗരനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരുഭൂമിയില്‍ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ അല്‍ഹസയ്ക്ക് സമീപമാണ് യുവാവിനെ കാണാതായത്. സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ ചേര്‍ന്ന നടത്തിയ നാലു ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ രണ്ടിനാണ് യുവാവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. അതേസമയം ഇയാള്‍ എങ്ങനെയാണു മരുഭൂമിയില്‍ എത്തിയത് എന്ന് വിവരം ലഭിച്ചിട്ടില്ല. തിരച്ചില്‍ സംഘം എത്തിയ സമയം യുവാവ് മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.