മാന്‍ ഡൗസ്’ ചുഴലിക്കാറ്റ് ; വടക്കന്‍ തമിഴ്നാട് – പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രത

മാന്‍ ഡൗസ്’ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വടക്കന്‍ തമിഴ്നാട് – പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രത ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരിക്കും ചെന്നൈക്ക് ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം. വടക്കന്‍ തമിഴ്നാട് – പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് യുഎഇ നിര്‍ദ്ദേശിച്ച ‘മാന്‍ – ഡൗസ്’എന്ന പേരിലാണ് അറിയപ്പെടുക.