രണ്ടാം വയസില്‍ വീട്ടുജോലിക്കാരി തട്ടിക്കൊണ്ടുപോയി ; നീണ്ട 51 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളെ കണ്ടെത്തി മകള്‍

പരിചരിക്കാന്‍ വന്ന സ്ത്രീയുടെ ക്രൂരതകാരണം സ്വന്തം മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട് ജീവിക്കേണ്ടി വന്ന സ്ത്രീ 51 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തെ കണ്ടെത്തി. ടെക്‌സസില്‍ ജനിച്ച മെലിസ ഹൈസ്മിത്തിനെ 1971 ല്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തട്ടിക്കൊണ്ടുപോയതാണ്. നോക്കാനെത്തിയ അവരുടെ ആയയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് റണ്‍വേയിലും തെരുവുകളിലുമെല്ലാം ബാല്യവും കൗമാരവുമൊക്കെ അവര്‍ക്ക് കഴിയേണ്ടിവന്നു. 1971-ല്‍ രണ്ടാം വയസിലാണ് തട്ടികൊണ്ടുപോയത്. അതിനാല്‍ അവള്‍ മെലാനി എന്ന പേരില്‍ വളര്‍ന്നു, വളര്‍ന്നപ്പോഴും യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്ന് അകന്നുപോയതായി അറിയില്ലായിരുന്നു. എന്നാല്‍ കൗമാരക്കാരിയായപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. തുടര്‍ന്ന് തന്റെ മാതാപിതാക്കളെ അവള്‍ അന്വേഷിക്കാന്‍ തുടങ്ങി.

അങ്ങനെ 51 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ യുവതി തന്റെ ജീവശാസ്ത്രപരമായ മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചു. സ്ത്രീയെ കുടുംബത്തിലേക്ക് തിരികെ സ്വാഗതം ചെയ്യാന്‍ സഹോദരങ്ങളും തയ്യാറായി. അവര്‍ മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ച നിമിഷം ക്യാമറയില്‍ പകര്‍ത്തുകയും ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ ഇതിനോടകം ഒട്ടേറെ ലൈക്കുകള്‍ നേടിക്കഴിഞ്ഞു. ബേബി സിറ്റര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ മെലിസയ്ക്ക് 21 മാസം പ്രായമായിരുന്നു. എന്തിനാണ് ജോലിക്കാരി തന്നെ കുടുംബത്തില്‍ നിന്നും അകറ്റിയത് എന്ന് എന്ന് തനിക്കറിയില്ല എന്നാണ് മെലാനി പറയുന്നത്.