കാനഡക്കാരിയായ മരുമകളോട് പ്രസവത്തിനു മുന്‍പ് സമ്മാനമായി ഐ ഫോണ്‍ ആവശ്യപ്പെട്ടു ഇന്ത്യന്‍ അമ്മായി ; ചോദ്യവുമായി യുവതി സോഷ്യല്‍ മീഡിയയില്‍
ഇന്ത്യക്കാരായ ചില അമ്മായിമാരുടെ അത്യാഗ്രഹം വളരെ ഫേമസ് ആണ്. പ്രത്യേകിച്ച് അങ്ങ് നോര്‍ത്തില്‍. അത്തരത്തില്‍ ഒരു അമ്മായിയുടെ ഐ ഫോണ്‍ പ്രേമം ഇപ്പോള്‍ വൈറല്‍ ആണ്. ഗര്‍ഭിണിയായ തന്റെ മകന്റെ ഭാര്യയോടാണ് അമ്മായി ഐ ഫോണ്‍ ആവശ്യപ്പെട്ടത്. അതും രണ്ടെണ്ണം. തന്റെ ഈ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗര്‍ഭിണിയായ ഒരു കനേഡിയന്‍ യുവതി. ഇവരുടെ ഭര്‍ത്താവ് ഇന്ത്യനാണ്. തങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ഇരുവരും. കാനഡയിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്.
കുഞ്ഞ് വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയില്‍ നിന്ന് ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തങ്ങള്‍ക്ക് രണ്ട് ഐ ഫോണ്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. കാനഡയില്‍ ജീവിക്കുന്നു എന്നതുകൊണ്ട് തങ്ങള്‍ സമ്പന്നരാണെന്ന് അവര്‍ ചിന്തിച്ചുകാണുമെന്നും എന്നാല്‍ തങ്ങള്‍ സാധാരണക്കാര്‍ മാത്രമാണെന്നും, പ്രസവം അടുത്തിരിക്കുന്ന സമയത്ത് ഒരുപാട് സാമ്പത്തികമായ പ്രശ്നങ്ങള്‍ തങ്ങള്‍ നേരിടുന്നുവെന്നും യുവതി റെഡ്ഡിറ്റിലൂടെ പങ്കുവയ്ക്കുന്നു.
ഇന്ത്യയില്‍ പേരക്കുട്ടിയുണ്ടാകും മുമ്പ് മുത്തച്ഛനും മുത്തശ്ശിക്കും ഇത്തരത്തില്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണോ എന്നാണ് യുവതിക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയൊരു പതിവില്ലെന്നും ഗര്‍ഭിണികളുടെ ആഗ്രഹത്തിനും ജനിക്കുന്ന കുഞ്ഞിനുമാണ് പ്രാധാന്യമെന്നും കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ അതിന് സമ്മാനങ്ങള്‍ നല്‍കുകയെന്നതാണ് ഇവിടത്തെ രീതിയെന്നും നിരവധി പേര് യുവതിയെ ധരിപ്പിച്ചു.ഇതോടെ തന്നോട് സംസാരിച്ചവരോടെല്ലാം യുവതി നന്ദി അറിയിക്കുകയും ഐ ഫോണില്‍ കുറഞ്ഞ രണ്ട് ഫോണ്‍ എങ്ങനെയെങ്കിലും അച്ഛനും അമ്മയ്ക്കും വാങ്ങി നല്കി അവരെ തൃപ്തിപ്പെടുത്താനാണ് തങ്ങളുടെ നിലവിലെ തീരുമാനമെന്നും കര്‍തവ്യബോധമുള്ള മകനെന്ന നിലയില്‍ അച്ഛനെയും അമ്മയെയും തൃപ്തിപ്പെടുത്തേണ്ടത് ഭര്‍ത്താവിന്റെ ആവശ്യമാണെന്നും ഇവര്‍ അറിയിച്ചു.