ഇന്ത്യയുടെ സ്വന്തം കാര്‍ നാനോ തിരിച്ചു വരുന്നു ; ഇത്തവണ അരങ്ങേറ്റം ഇലക്ട്രിക്ക് രൂപത്തില്‍

സാധരണക്കാരന്റെ കാര്‍ എന്ന ടാറ്റായുടെ സ്വപ്നമാണ് നാനോ. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണ ഇന്ത്യക്കാരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന്. നാനോക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. എന്നാലിപ്പോളിതാ നാനോ തിരിച്ചു വരികയാണ് എന്നാണ് വാര്‍ത്തകള്‍. കാര്‍ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ പദ്ധതിയിടുന്നുയെന്ന് റിപ്പോര്‍ട്ട്. നാനോയെ പുനരുത്ഥാനം ചെയ്ത് ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടാറ്റാ ഒരുങ്ങുന്നത്. കൂടാതെ കാറിന്റെ സസ്‌പെന്‍ഷന്‍ ടയറിന്റെ ഘടന എന്നിവയിലും നിര്‍മാതാക്കള്‍ മാറ്റം വരുത്തിയേക്കുമെന്നും ടൈം ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാനോ പുനരുജ്ജീവിപ്പിച്ച് ഇലക്ട്രിക കാര്‍ വിഭാഗത്തില്‍ വന്‍ മാറ്റങ്ങളോടെ അവതരിപ്പിക്കാനാണ് ടാറ്റാ പദ്ധതിയിടുന്നത്. അതേസമയം ഈ വിവരങ്ങള്‍ക്ക് കുറിച്ച് പ്രതികരിക്കാന്‍ ടാറ്റാ തയ്യാറായില്ല. അഭ്യുഹങ്ങള്‍ക്ക് ടാറ്റ പ്രതികരിക്കാറില്ലെയെന്ന് കമ്പനി ഇ-മെയിലിലൂടെ മറുപടി നല്‍കിയെന്ന് ടൈം ഓഫ് ഇന്ത്യ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ലാണ് ടാറ്റാ ജനങ്ങളുടെ കാര്‍ എന്ന പേരില്‍ നാനോയെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ ടാറ്റാ നാനോ നിര്‍മാണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇനി നാനോയെ വീണ്ടും അവതരിപ്പിക്കാന്‍ ടാറ്റാ ഒരുങ്ങുകയാണെങ്കില്‍ തമിഴ്‌നാടു സര്‍ക്കാരുമായി കൂടി ആലോചിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനായി തമിഴ്‌നാട്ടിലെ ഫോര്‍ഡ് പ്ലാന്റ് ഏറ്റെടുത്ത് നിര്‍മാണം തുടങ്ങിയേക്കും.

നിലവില്‍ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, തിയാഗോ ഇവി എക്‌സ്‌പ്രെസ്-ടി ഇവി എന്നിങ്ങനെയാണ് ടാറ്റായുടെ ഇലക്ട്രിക് വിഭാഗത്തിലുള്ള കാറുകള്‍. എസ് യു വി വിഭാഗത്തിലും ടാറ്റാ ഇലക്ട്രിക സേവനം സജ്ജമാക്കാന്‍ ഒരുങ്ങുകയാണ് ടാറ്റാ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് എസ് യു വി കാറുകളുടെ മോഡലുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. അതേസമയം ടാറ്റ നാനോയുടെ മോഡലില്‍ ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ഒരു ഇലക്ട്രിക്ക് കാര്‍ നിര്‍മ്മിച്ച് രത്തന്‍ ടാറ്റയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു.