ബാല വിഷയം ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി തര്‍ക്കങ്ങളും പ്രസ്താവനകളും തുടരുകയാണ്. സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തന്നില്ല എന്നാണ് നടന്‍ ബാല മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബാലക്ക് രണ്ടു ലക്ഷം രൂപ നല്‍കിയതിന്റെ തെളിവ് ഉണ്ണി ഇന്നലെ പുറത്തു വിട്ടു. ഇതിനെ പിന്തുണച്ചു ധാരാളം പേര് രംഗത് വന്നിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് ആണ് അതില്‍ ഒരാള്‍. ബാല പണം വേണ്ട എന്ന് പറഞ്ഞ് അഭിനയിക്കാന്‍ വന്നിട്ടും, 20 ദിവസത്തെ പ്രതിഫലമായി രണ്ടു ലക്ഷം രൂപ നല്‍കി എന്ന് ഉണ്ണി വ്യക്തമാക്കിയിരുന്നു. ശേഷം ഇതിന്റെ രേഖകള്‍ ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു. ഇതില്‍ കമന്റ് ഇട്ടിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റിന്റെ കമന്റിന് മാത്രം 11K ലൈക്കുകള്‍ വന്നു കഴിഞ്ഞു.’ തെളിവുകള്‍ ഹാജരാക്കിയ ഉണ്ണി മുകുന്ദനാണ് പണ്ഡിറ്റിന്റെ കയ്യടി. ക്യാമറാമാന്‍ എല്‍ദോയ്ക്ക് ഏഴു ലക്ഷം രൂപ പ്രതിഫലം നല്‍കിയതിന്റെ തെളിവും ഉണ്ണി അവതരിപ്പിച്ചു. പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ: ‘പൊളിച്ചു ഡിയര്‍.. കീപ് ഇറ്റ് അപ്പ്.. ഈ സ്റ്റേറ്റ്മെന്റ് ഇങ്ങനെ പബ്ലിക് ആയി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം…എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്.. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക .ദൈവം നിങ്ങളോടൊപ്പം ഉണ്ട്.’ എന്ന് പണ്ഡിറ്റ് കുറിച്ചു.
ഉണ്ണിയാണ് ബാലയെ കാസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. സംവിധായകന്റെ എതിര്‍പ്പുണ്ടായിട്ടും ഉണ്ണി തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. ബാലയുടെ സിനിമയില്‍ താനും പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട് എന്ന് ഉണ്ണി മുകുന്ദനും പറഞ്ഞു. ബാലയുടെ രണ്ടാം വിവാഹത്തിന് പങ്കെടുത്ത സെലിബ്രിറ്റി ഉണ്ണി മാത്രമായിരുന്നു. താന്‍ സൗഹൃദങ്ങള്‍ എന്താണെന്ന് പഠിച്ചു വരികയാണ് എന്നും ഉണ്ണി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. അതേസമയം ബാലയെ പിന്തുണച്ചും ഏറെപ്പേര്‍ രംഗത്തു വരുന്നുണ്ട്.