ബ്രിട്ടനില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ടനിലയില്‍ ; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബ്രിട്ടന്‍ : കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് സജു(52) യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടനെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ സാധിച്ചില്ല.കെറ്ററിംഗില്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. ഒരു വര്‍ഷം മുന്‍പ് കണ്ണൂരില്‍നിന്നുമാണ് കുടുംബം മിഡ്‌ലാന്‍സിലെ കെറ്ററിംങ്ങില്‍ എത്തുന്നത്. എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമായിട്ടില്ല.