വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് മരിച്ചു ; മരണകാരണം മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നത്
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചു. ഹെന്റിക് ക്രീഗ്ബോം പ്ലെറ്റ്നര്‍ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ 2018-ല്‍ ഒരു അഭയകേന്ദ്രത്തില്‍ നിന്ന് പൂച്ചക്കുട്ടികളെ ദത്തെടുത്തു. 2018 ഓഗസ്റ്റില്‍, പൂച്ചക്കുട്ടികളില്‍ ഒന്നിനെ പരിപാലിക്കുന്നിതിനിടെ അത്, ചൂണ്ടുവിരലില്‍ കടിച്ചു. കടിയേറ്റയുടന്‍ തന്നെ ഹെന്റിക്കിന്റെ വിരലില്‍ വലിയ നീര്‍ക്കെട്ടുണ്ടായി. എന്നാല്‍ യുവാവ് അത് കാര്യമായി എടുത്തില്ല. പിന്നീട് ദിവസങ്ങള്‍ കഴിയുന്തോറും കാര്യങ്ങള്‍ വഷളായി. വിരലിലെ നീര്‍ക്കെട്ട് വേദനയും രൂക്ഷമായി വന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡെന്മാര്‍ക്കിലെ കോള്‍ഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ 15 ഓളം ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് നടത്തി.
ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഹെന്റിക്കിന്റെ വിരലില്‍ തടിപ്പും വേദനയും ഭേദമായില്ല. ഒടുവില്‍ വിരല്‍ മുറ്റിമറിക്കാന്‍ തീരുമാനിച്ചു. അങ്ങനെ വിരല്‍ മുറിച്ചുമാറ്റിയിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. പൂച്ച കടിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകള്‍ രക്തത്തില്‍ കലര്‍ന്നതാണ് പ്രശ്‌നമായത്. പൂച്ചയുടെ കടിയേറ്റ മുറിവുകളില്‍ ഉണ്ടാകുന്ന അണുബാധകള്‍ക്ക് കാരണമാകുന്ന പാസ്റ്റെറല്ല മള്‍ട്ടോസിഡ എന്ന ബാക്ടീരിയയാണ് ഇവിടെ വില്ലനായത്. ചില സന്ദര്‍ഭങ്ങളില്‍, ഇത് മാരകമായേക്കാവുന്ന necrotizing fasciitis എന്നറിയപ്പെടുന്ന ഈ അപൂര്‍വ ബാക്ടീരിയ മാംസഭോജികളാണ്. ഹെന്റിക്കിന്റെ കാര്യത്തില്‍, കടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും മാംസം ഭക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. നാല് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം ഒക്ടോബറില്‍ ഹെന്റിക്ക് അന്തരിച്ചു. തുടര്‍ന്ന് കുടുംബം തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടത്. ഇത്തരം അപകടങ്ങള്‍ക്ക് എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആണ് തങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം പരസ്യപ്പെടുത്തുന്നത് എന്ന് അവര്‍ പറയുന്നു.