സാഫ്രോണ്‍ നിറത്തില്‍ ബീച്ചില്‍ സെക്‌സിയായി സണ്ണി ലിയോണ്‍ ; കാവി കളര്‍ ഇടരുതേ എന്ന കമന്റുകളുമായി ആരാധകര്‍ (VIDEO)

നായിക സാഫ്രോണ്‍ നിറമുള്ള ബിക്കിനി ഇട്ടു എന്ന പേരില്‍ ഷാരൂഖ് ഖാന്റെ സിനിമയായ പത്താന് എതിരെ സംഘ പരിവാര്‍ ആക്രമണം തുടരുന്നതിന്റെ ഇടയില്‍ സാഫ്രോണ്‍ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ചു ബീച്ചില്‍ സെക്‌സിയായി സണ്ണി ലിയോണ്‍. ടെലിവിഷന്‍ പ്രോഗ്രാമായ സ്പ്ലിറ്റ്‌സ് വില്ലയുടെ ഷൂട്ടിന് ഇടയിലുള്ള വീഡിയോ ആണ് താരം തന്റെ ഇന്‍സ്റ്റാ അക്കൊണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘പാനി ആയാ…’വെള്ളം വന്നു എന്നാണ് വീഡിയോക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കളറിലുള്ള വസ്ത്രം ധരിക്കരുതേ എന്ന കമന്റുകള്‍ ആണ് ആരാധകര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

അതേസമയം പത്താന്‍ വിവാദം തുടരുകയാണ്. ചില ബോളിവുഡ് താരങ്ങളും സംഘ പരിവാറിന് പിന്തുണ പ്രഖ്യാപിച്ചു രംഗത് വന്നു കഴിഞ്ഞു. അതുപോലെ ആന്ധ്രാപ്രദേശിലെ പ്രമുഖ സിപിഐഎം നേതാവ് ബാബു റാവു ‘പത്താന്‍’ കാണുന്നതിനേക്കാള്‍ നല്ലത് വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നതാണെന്ന് പറഞ്ഞിരുന്നു .’പത്താന്‍ കാണാന്‍ പണം നല്‍കുന്നതിനേക്കാള്‍ നല്ലത് വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ്,’ സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു. ‘ബേഷാരം രംഗ്’ ഗാനത്തിന്റെ പേരില്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നതിനിടെയായിരുന്നു ബാബു റാവുവിന്റെ പ്രതികരണം.

ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്‌നിയണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. ‘ബേഷാരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ പത്താന്‍ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

 

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)