കാല്‍പ്പന്തു കളിയുടെ ആരാധന കയ്യാങ്കളിയിലേയ്ക്ക് ; പലയിടത്തും സംഘര്‍ഷം; തലശ്ശേരിയിലും കൊച്ചിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം

ലോകകപ്പ് ഫൈനല്‍ ആവേശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദനമേറ്റു. തലശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്‌ഐ മനോജിനാണ് മര്‍ദനമേറ്റത്. അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ കുറേപ്പേര്‍ ഉള്‍പ്പെട്ട സംഘം അപകടമരകമായ രീതിയില്‍ വാഹനം ഓടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പോലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി സല്‍മാന്‍ , ഫസ്വാന്‍ എന്നിവരാണ് പടിയിലായത്.

കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയം ജംഗ്ഷന് സമീപം ഒരു സംഘം പൊലീസ് ഉദ്യോ?ഗസ്ഥരെ ആക്രമിച്ചു. ഫുട്‌ബോള്‍ ആവേശത്തില്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ ജം?ഗ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ ആരംഭിച്ചു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂര്‍ എസ്.ഐ സജിയെ ആണ് ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. എസ്‌ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസുകാര്‍ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി.