ഓണ്‍ലൈന്‍ വഴി 1.2 ലക്ഷം രൂപയുടെ മാക്ബുക്ക് ഓര്‍ഡര്‍ ചെയ്ത 61-കാരന് കിട്ടിയത് രണ്ടു പാക്കറ്റ് പട്ടി ബിസ്‌ക്കറ്റ്

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതുപോലെ മറ്റൊരു സംഭവം ആണ് യു കെ യില്‍ നടന്നത്. അവിടെ ഒരു 61-കാരന്‍ തന്റെ മകള്‍ക്കായി 1.2 ലക്ഷം രൂപയുടെ ഒരു മാക്ബുക്കാണ് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ രണ്ട് പാക്കറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഐ. ടി മാനേജറായിരുന്ന അദ്ദേഹം നവംബര്‍ 29നാണ് മുഴുവന്‍ പണവും നല്‍കി മാക്ബുക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടില്‍ എത്തിയ പെട്ടി തുറന്നു നോക്കിയ അദ്ദേഹം ശരിക്കും ഞെട്ടുകയായിരുന്നു. നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ രണ്ട് പാക്കറ്റുകളാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം അപ്പോള്‍ തന്നെ ആമസോണ്‍ കമ്പനിയില്‍ വിളിച്ച് അദ്ദേഹം അറിയിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന കമ്പനി പിന്നീട് അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.