കേരളത്തിന് പ്രത്യേക പരാമര്‍ശം ; കുരുപൊട്ടി നോര്‍ത്ത് ടീമുകള്‍ ; എതിര്‍പ്പും അപേക്ഷയുമായി പലരും രംഗത്ത്

ലോകക്കപ്പ് ഫൈനല്‍ മത്സരത്തിന് തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് പരസ്യമായി നന്ദി പ്രകടിപ്പിച്ച അര്‍ജന്റീന ഫുട് ബോള് അസോസിയേഷന്‍ രാജ്യങ്ങളുടെ പേരുകളുടെ കൂടെ നമ്മുടെ കുഞ്ഞു കേരളത്തിനെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റ്. എന്നാല്‍ ഇതുകണ്ട് കുരു പൊട്ടിയിരിക്കുകയാണ് നോര്‍ത്ത് ലോബികള്‍ക്ക്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘ഈ ട്വീറ്റില്‍ കേരളം എന്ന് പ്രത്യേകം നല്‍കിയിരിക്കുന്നത് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ ആവശ്യപ്പെടുന്നത്.

‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റാണ് തിരുത്തണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നത്. അര്‍ജന്റീനയ്ക്ക് പുറത്ത് ടീമിന് ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്ഥാനിലുമാണ്. ഇന്ത്യയില്‍ പ്രത്യേകിച്ച് മലയാളികളും ബംഗാളികളുമാണ് അര്‍ജന്റീന ആരാധകരില്‍ ഭൂരിഭാഗവും. ഇത്തവണ ഖത്തറില്‍ നടന്ന ലോകകപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ പിന്തുണയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയത്. അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയങ്ങള്‍ നിറഞ്ഞു കവിഞ്ഞതില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ ആരാധകരാണ് നിര്‍ണായക പങ്കുവഹിച്ചത്.

ഗ്യാലറിയില്‍നിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണ അര്‍ജന്റീനയുടെ കിരീടപ്രയാണത്തിന് കരുത്തേകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിലെയും ഇന്ത്യയിലെയും കേരളത്തിലെയും ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. എന്നാല്‍ കേരളത്തെ പ്രത്യേക രാജ്യമായാണോ അവര്‍ കണ്ടതെന്ന സംശയമാണ് അഞ്ജലി കതാരിയ ഉന്നയിക്കുന്നത്. പക്ഷെ അഞ്ജലി കതാരിയ മാത്രമല്ല നോര്‍ത്തില്‍ നിന്നും വിഷയത്തില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. കേരളത്തിന് നല്‍കിയ പ്രത്യേക പരിഗണന അവര്‍ക്ക് ഇഷ്ടമായിട്ടില്ല എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കമന്റുകള്‍ വന്നു നിറയുന്നത്.