ഭഗവാന്‍ വിഷ്ണുവിനെ വിവാഹം കഴിച്ച് ഒരു യുവതി ; സംഭവം ജയ്പൂരില്‍

വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും ഒക്കെ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഭഗവാന്‍ വിഷ്ണുവിനെ വിവാഹം കഴിച്ച് ഒരു യുവതി. രാജസ്ഥാനിലെ ജയ്പ്പൂരില്‍ ഉള്ള 30 -കാരിയായ പൂജ സിങ് ആണ് ഭഗവാന്‍ വിഷ്ണുവിനെ വിവാഹം കഴിച്ചത്. യുവതിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം സാധാരണ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പോലെ തന്നെ ആയിരുന്നു. ?ഗണേശപൂജയും അ?ഗ്‌നിക്ക് വലം വയ്ക്കലും എല്ലാം ഈ വിവാഹത്തിനും ഉണ്ടായിരുന്നു. ഡിസംബര്‍ എട്ടിന് ജയ്പൂരിലെ ഗോവിന്ദ്ഗഢിന് സമീപമുള്ള ഗ്രാമത്തിലാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്.

പൂജയുടെ ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ വലിയ തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അതില്‍ മഞ്ഞ വസ്ത്രം ധരിച്ച് സുന്ദരിയായ പൂജയെ കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നതിനും അവള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. തനിക്ക് വിവാഹം കഴിക്കുന്നതിന് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് പൂജ പറയുന്നത്. അതിന് കാരണം മാതാപിതാക്കളാണ്. വിവാഹം അനാവശ്യമായ സംഘര്‍ഷങ്ങളും മറ്റും ഉണ്ടാക്കുമെന്നും പൂജ പറയുന്നു. എന്നാല്‍, ചുറ്റുമുള്ളവരൊന്നും വിവാഹം കഴിക്കുന്നില്ല എന്ന അവളുടെ തീരുമാനത്തെ അംഗീകരിച്ചില്ല. അവസാനം അവള്‍ ഭഗവാന്‍ വിഷ്ണുവിനെ വിവാഹം കഴിച്ചു. ക്ഷേത്രത്തില്‍ വിഷ്ണു ഭഗവാനായി ഭക്ഷണമൊരുക്കി. ഏതായാലും അവളുടെ ഈ തീരുമാനവും വലിയ തരത്തില്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, വിഷ്ണു ഭഗവാനെ വിവാഹം കഴിച്ചതില്‍ സന്തോഷവതിയാണ് എന്നും ആരെന്ത് പറയുന്നു എന്നത് ഗൗനിക്കുന്നില്ല എന്നും പൂജ പറഞ്ഞു.