അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ…?’; സൂചന നല്‍കി ഫിഫ പ്രസിഡന്റ്
അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചന നല്‍കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. യുഎസ്-മെക്സിക്കോ-കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഇന്‍ഫന്റീനോയുടെ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്.
കൂടാതെ ലോകകപ്പ് സംഘാടനത്തില്‍ മികവ് പുലര്‍ത്തിയ ഖത്തറിനും ഫിഫ പ്രസിഡന്റ് നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നുവെന്നും ജിയാനി ഇന്‍ഫന്റീനോ വ്യക്തമാക്കി.ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്റിനോ മറന്നില്ല.