വിദ്യാര്‍ഥിനികള്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെയും രക്ഷിതാക്കളുടെയും അനുമതി വേണമെന്ന് ഹൈക്കോടതി
വിദ്യാര്‍തഥിനികള്‍ക്ക് രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിനുള്ളില്‍ തന്നെ പോകാന്‍ വാര്‍ഡന്റെ അനുമതിയും മറ്റാവശ്യങ്ങള്‍ക്ക് 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാന്‍ രക്ഷിതാക്കളുടെ അനുമതിയും വേണമെന്നു ഹൈക്കോടതി. മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിനന്ദിച്ചു. ഇന്ന് രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹോസ്റ്റലുകള്‍ ജയിലുകളല്ലെന്നു കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശം പൗരന്‍മാര്‍ക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന.
പെണ്‍കുട്ടികള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആണ്‍കുട്ടികളെക്കാള്‍ അത്തരം അവകാശം കൂടുതലായി പെണ്‍കുട്ടികള്‍ക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.18 വയസില്‍ വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും, 25 വയസ്സിലാണ് യുവജനങ്ങള്‍ പക്വത നേടുന്നതെന്നും സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അച്ചടക്കത്തിന്റെ ഭാഗമായും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. അച്ചടക്കത്തിന്റെ ഭാഗമായും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.