അവഗണയുടെ ഇര ; നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗമായ പത്തു വയസുകാരി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗമായ പത്തു വയസുകാരി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാനായി ഡിസംബര്‍ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.
ഇന്നലെ രാത്രി ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍-14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ മത്സരത്തിന് എത്തിയത്. അതേസമയം മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണ് എന്ന് ആരോപണം ഉണ്ട്. ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.
അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അം?ഗങ്ങള്‍ വ്യക്താക്കി. എന്നാല്‍ കോടതി ഉത്തരവില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കണമെന്നല്ലാതെ അവര്‍ക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷന്‍ പ്രതികരിച്ചു. അതേസമയം താരങ്ങള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ കേരള സര്‍ക്കാരും തയ്യാറായില്ല എന്ന ആരോപണവും ഉണ്ട്.