കേരളത്തില്‍ വി.എച്ച്.എസ്.ഇ ക്ലാസുകള്‍ അഞ്ച് ദിവസമാക്കി കുറച്ചു
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയാണ് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം. ആഴ്ചയില്‍ ആറു ദിവസമെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍.എസ്. ക്യു എഫ് പഠന സംവിധാനം നിലവില്‍ വന്നതോടെ പഠന സമയം 1120 മണിക്കൂറില്‍ നിന്നും 600 ആയി കുറഞ്ഞു. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്.
ശനിയാഴ്ചയിലെ പ്രവര്‍ത്തിദിവസം ഒഴിവാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം. നിലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്ലസ് ടുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നടപ്പാക്കുമെന്നും സൂചനയുണ്ട്. ദേശീയ നൈപുണ്യ പഠന നയത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.