യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശം. യാത്രക്കാര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സീന് സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണം. നാട്ടിലെത്തുമ്പോള്‍ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു. 12 വയസിന് താഴെയുള്ളവരെ റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം. ചൈന ഉള്‍പ്പടെയുള്ള അഞ്ചു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര് ടി പി സി ആര് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഉള്ള നടപടി.