അടിവസ്ത്രത്തില്‍ ഒരുകോടിയുടെ സ്വര്‍ണം തുന്നിച്ചേര്‍ത്ത് കടത്തി ; കോഴിക്കോട് 19 കാരി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശിയായ ഷഹലയാണ് ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഷഹല എത്തിയത്. ദുബായില്‍ നിന്നാണ് ഷഹല എത്തിയത്. വിമാനത്താവളത്തിനകത്തെ കസ്റ്റംസ് പരിശോധനയില്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു എങ്കിലും. വിഷയത്തില്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും ഇവര്‍ സമ്മതിച്ചില്ല.
സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദ?ഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24ക്യാരഖ്ഖ് സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് കസ്റ്റംസിനെ പൊലീസ് വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളങ്ങളില്‍ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയര്‍മാരാക്കിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മുന്‍പും സ്ത്രീകള്‍ പിടിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇത്രയും പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ഉപയോഗിച്ചും സ്വര്‍ണ്ണക്കടത്ത് നടത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരം കൂടിയാണ് ഇപ്പോള്‍ വെളിവായത്.