വീണ്ടും പ്രണയപക കൊലപാതകം ; യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയത് 51 തവണ കുത്തി
പ്രണയപക കൊലപാതകം ഇപ്പോള്‍ സര്‍വ്വ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. കേരളത്തിലും ഇപ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ ഏറെയാണ്. അത്തരത്തില്‍ 20 കാരിയെ കാമുകന്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയോട് സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ പമ്പ് ഹൗസ് കോളനിയില്‍ ഡിസംബര്‍ 24 നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോര്‍ബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു. യുവതി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയയാണ് പ്രതി അവിടെയെത്തിയത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ 51 തവണ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു.
നിലവിളി തടയാനായി തലയണ കൊണ്ട് ഇരയുടെ വായ പൊത്തിപ്പിടിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇരയുടെ സഹോദരന്‍ പിന്നീട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജഷ്പൂര്‍ ജില്ലക്കാരനായ പ്രതി മൂന്ന് വര്‍ഷം മുമ്പ് ഒരു പാസഞ്ചര്‍ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ഇരയുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇതിന് ശേഷം പ്രതി ജോലിയുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലേക്ക് പോയെന്നും ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതി ഇയാളോട് ഫോണില്‍ സംസാരിക്കുന്നത് നിര്‍ത്തിയതോടെ പ്രതി മാതാപിതാക്കളെയും. ഭീഷണിപ്പെടുത്തിയിരുന്നു.ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.