പട്ടിയെ പോലെ ജീവിക്കാന്‍ ഇഷ്ട്ടം ; വ്ളോഗര്‍ യുവാവ് മുടക്കിയത് 12 ലക്ഷം

മൃഗങ്ങളെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് എന്നാണ് തോന്നുന്നത്. നായയെ പോലെ ജീവിക്കുന്ന യുവതിയുടെ വാര്‍ത്ത നാം അടുത്ത കാലത്താണ് അറിഞ്ഞത്. ഇപ്പോഴിതാ നായയെ പോലെ ആവാന്‍ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങി ഒരു ജപ്പാന്‍കാരന്‍. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാര്‍ത്തകളില്‍ ഇടം നേടിയത്. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു മൃ?ഗമാകണം എന്നതായിരുന്നു ടോക്കോയുടെ ആ?ഗ്രഹം. ആ ആ?ഗ്രഹം പൂര്‍ത്തീകരിക്കാനാണ് ടോക്കോ ഇത്രയും ലക്ഷങ്ങള്‍ മുടക്കി നായയുടെ കോസ്റ്റ്യൂം വാങ്ങിയത്. മാസത്തില്‍ പല തവണ ടോക്കോ ആ കോസ്റ്റ്യൂം ധരിക്കും. എന്നിട്ട് നായയെ പോലെ പെരുമാറുന്ന വീഡിയോകള്‍ യൂട്യൂബില്‍ അപ്പ് ചെയ്യും. അതില്‍ നായ എങ്ങനെ ഇരിക്കും, ഭക്ഷണം കഴിക്കും, എങ്ങനെ പെരുമാറും എന്നതെല്ലാം പെടുന്നു.

എന്നാല്‍, തന്റെ സുഹൃത്തുക്കളോട് താന്‍ തന്റെയീ ആഗ്രഹത്തെ കുറിച്ചും മറ്റും വളരെ അപൂര്‍വമായേ സംസാരിക്കാറുള്ളൂ എന്നാണ് ടോക്കോ പറയുന്നത്. ഇല്ലെങ്കില്‍ അവര്‍ തന്നെ ഒരു വിചിത്ര സ്വഭാവക്കാരനായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി. തനിക്ക് നായയെ പോലെ പെരുമാറാന്‍ ഇഷ്ടമാണ്. നായയുടെ കോസ്റ്റ്യൂം ധരിക്കുമ്പോള്‍ താനൊരു പെറ്റാണ് എന്ന് തനിക്ക് തോന്നാറുണ്ട്. അത് തന്നെ സന്തോഷിപ്പിക്കുന്നു എന്നും ടോക്കോ പറയുന്നു. ഏതായാലും നായയെ പോലെ പെരുമാറാനും ജീവിക്കാനും ഉള്ള ആ?ഗ്രഹത്തെ തുടര്‍ന്നാണ് ടോക്കോ നായകളെ നോക്കി പഠിച്ചതും ഇത്രയും തുക മുടക്കി അങ്ങനെയൊരു ഡ്രസ് വാങ്ങിയതും. അതേസമയം യു റ്റിയുബ് ചാനലിന് റീച് കിട്ടാന്‍ വേണ്ടിയാണു ഈ സാഹസം എന്ന് കളിയാക്കുന്നവരും ഉണ്ട്.