3 വയസുകാരിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 32കാരി അറസ്റ്റില്‍ (വിഡിയോ)
3 വയസുകാരിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 32കാരി പിടിയില്‍. അമേരിക്കയിലെ ഒറിഗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിസംബര്‍ 28നു നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തുനില്ക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് പിന്നില്‍ നിന്ന് ബ്രയാല ലേസ് വര്ക്ക്മാന് എന്ന യുവതി കുട്ടിയെ പാളത്തിലേക്ക് തള്ളിയിട്ടത്. മുഖമിടിച്ചാണ് കുഞ്ഞ് വീണത്.
ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയില്‍ മുറിവും ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.തള്ളിയിട്ട ഉടന്‍ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പെട്ടെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. എന്താണ് ഇവര്‍ ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നു വെളിവായിട്ടില്ല. സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ ട്രെയിന്‍ ഒന്നും വരാത്തത് കുട്ടിയുടെ ജീവന് ഭീഷണിയായില്ല.
On Dec. 28 at the Gateway Transit Center in Portland, OR, a person shoved a toddler face-first into the train tracks. The suspect was apprehended. Antifa & far-left activists in the city have argued against police patrolling public transport, saying it endangers people. pic.twitter.com/uGBBMIraH1
— The Modern Patriot (@ModernPatriotWi) December 30, 2022