തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു

തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തി. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നു നിര്‍ദേശം. പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഹോട്ടല്‍ ഉടമ തടഞ്ഞു. ശേഷം പൊലീസ് എത്തിയാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയത്. അതേസമയം ഇത് ആദ്യ തവണയല്ല ഹോട്ടല്‍ പൂട്ടിക്കുന്നത്. ഇതിനു മുന്‍പും പല കാരണങ്ങള്‍ പറഞ്ഞു ഹോട്ടല്‍ പൂട്ടിച്ചിട്ടുണ്ട്. എന്നാല്‍ പൂട്ടി രണ്ടു ദിസവം കഴിഞ്ഞു ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ് പതിവ്.