മകളുടെ ഭര്‍ത്താവിന്റെ കൂടെ അമ്മായിഅമ്മ നാടുവിട്ടു ; ഞെട്ടലില്‍ വീട്ടുകാര്‍
രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷമാണ് അമ്മായിയമ്മ മരുമകനൊപ്പം നാടുവിട്ടു പോയത്. അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. പോകുന്നതിന്റെ അന്ന് വീട്ടിലുള്ള എല്ലാവര്ക്കും നല്ല മട്ടന്‍കറി ഉണ്ടാക്കി നല്‍കിയ ശേഷമാണ് ഇവര്‍ മുങ്ങിയത്. അമ്മായി അച്ഛനെ മരുമകന്‍ ബോധം പോകുന്നത് വരെ കുടിപ്പിക്കുകയും ചെയ്തു. അയാളുടെ ബോധം പോയ് എന്ന് മനസിലാക്കിയ പിന്നാലെയാണ് ഇരുവരും മുങ്ങിയത്.
കെട്ടുവിട്ടു വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നതും ഭാര്യയും മരുമകനും സ്ഥലംവിട്ടു എന്ന് ഇദ്ദേഹം മനസിലാക്കി. തുടര്‍ന്ന് ഇരുവരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ മകള്‍ കിസ്നയെ വിവാഹം ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം ആരും അറിയാതെ പോയി.വിവാഹ ശേഷം മകളും മരുമകനും പതിവായി ഭാര്യാവീട്ടില്‍ വന്നുപോയിരുന്നു. നാടുവിടും മുന്‍പ് ഡിസംബര്‍ 30നാണ് അവസാനമായി വന്നത്. അമ്മായിയമ്മയ്ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. മരുമകന്‍ മൂന്ന് കുട്ടികളുടെ പിതാവാണ്. നാടുവിടുമ്പോള്‍ ഇയാള്‍ ഒരു മകളെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.