വാരിസ് ട്രെയ്ലര്‍ റിലീസിന് പിന്നാലെ നടന്‍ വിജയുടെ വിക്കിപീഡിയ പ്രൊഫൈലില്‍ ഭാര്യയെ പറ്റിയുള്ള വിവരങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റി ഹേറ്റേഴ്സ്
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്മാരില്‍ ഒന്നാമന്‍ ആണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്. രാഷ്ട്രീയ എതിരാളികളെ കൂടാതെ മറ്റു നടന്മാരുടെ ഫാന്‍സും വിജയ്ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടാറുണ്ട്. പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന തരത്തിലാണ് അവരുടെ പെരുമാറ്റം. താരം കൈവരിക്കുന്ന നേട്ടങ്ങള്‍ കണ്ടു കുരു പൊട്ടിയവരാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഫാന്‍സ് പറയുന്നത്. കഴിഞ്ഞ ദിവസം വിജയുടെ പുതിയ ചിത്രമായ വാരിസ് ട്രെയ്ലര്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ നടന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ ഭാര്യയെ പറ്റിയുള്ള വിവരങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റിയിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍.
ഇതില്‍ 1999 മുതല്‍ 2022 വരെ സംഗീത അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു എന്ന് രേഖപ്പെടുത്തി. യുവ മലയാളി നടിയുമായുള്ള പ്രണയവും, വിജയ്യ്ക്കു മൂന്നു മക്കളുണ്ട് എന്നൊക്കെയാണ് എഡിറ്റ് ചെയ്തു വെച്ചത്.2017 മുതല്‍ നടന്റെ ഒപ്പം നായികാവേഷം ചെയ്യുന്ന മലയാളി നടിയുമായി പ്രണയം എന്നാണ് മറ്റൊരു കുപ്രചരണം. ഇതാണ് ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയ പേജില്‍ കയറിക്കൂടിയത്. വിവാദമായതിനെ തുടര്‍ന്ന് പേജ് പഴയപടിയായി. മകള്‍ക്കും മകനുമൊപ്പം സംഗീത ലണ്ടനില്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ പോയെന്നും, വിജയ് അവര്‍ക്കൊപ്പം ചേരുമെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത വിശദീകരണം. വാരിസ് ഓഡിയോ ലോഞ്ചിനും പ്രിയ ആറ്റ്ലിയുടെ സീമന്തം ചടങ്ങിനും വിജയ് ഒറ്റയ്ക്കായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള സംഗീത സ്വര്‍ണലിംഗമാണ് വിജയ്യുടെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്.