തേന്‍ കൂടെന്നു കരുതി പെണ്‍കുട്ടി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍ ; മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
തേനീച്ചക്കൂടു എന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍. തൃശൂര്‍ പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍കുത്തേറ്റത്. ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് ഉണ്ടായിരുന്നത്.വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിന് അവധിനല്‍കി. കടന്നാല്‍ കൂടു ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.