സൗദിയില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

സൗദിയില്‍ ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, ഹാഇല്‍, ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, അല്‍ബാഹ എന്നിവിടങ്ങളില്‍ കനത്ത മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടാവും. കൂടാതെ കനത്ത കാറ്റിനും സാധ്യത ഉണ്ട് എന്ന് അറിയിപ്പുണ്ട്. മഴയും കാറ്റും നിമിത്തം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.