എറണാകേരില്‍ മേരിക്കുട്ടി ജോസഫ് അന്തരിച്ചു

വിയന്ന/ചങ്ങനാശ്ശേരി: പായിപ്പാട് വെട്ടികാട് എറണാകേരില്‍ പരേതനായ ഇ.എ. ജോസഫിന്റെ പത്‌നി മേരിക്കുട്ടി ജോസഫ് (കുഞ്ഞുഞ്ഞമ്മ – 86) നിര്യാതയായി. ചങ്ങനാശ്ശേരി നീലത്തുംമുക്കില്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രുഷ ജനുവരി 15ന് (ഞായര്‍) 4 മണിക്ക് പായിപ്പാട് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ നടക്കും.

വിവിധ സ്‌കൂളുകളില്‍ അധ്യാപികയായും പായിപ്പാട്, കെഴുവംകുളം ഗവ. എല്‍. പി. സ്‌കൂളുകളില്‍ പ്രധാന അധ്യാപികയായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്.

മക്കള്‍:
ജോഷിമോന്‍ എറണാകേരില്‍ (വിയന്ന)
ജോളിമോള്‍ കൂടത്തിങ്കല്‍ (കേരളം)
ജോജിമോന്‍ എറണാകേരില്‍ (വിയന്ന)

മരുമക്കള്‍:
റെജിമോള്‍ അറയ്ക്കല്‍
ബേബിച്ചന്‍ കൂടത്തിങ്കല്‍
ജെസി ചെന്നിത്തല