കണ്ണൂരില്‍ വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിന് ഇടയില്‍ സ്‌ഫോടനം , യുവാവിന് ഗുരുതര പരിക്ക്

കണ്ണൂര്‍ തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് യുവാവ് ചികിത്സയില്‍. നടമ്മല്‍ ഹൗസില്‍ ജിതിനെന്ന യുവാവിനാണു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്കിന്റെ അവസ്ഥ ഗുരുതരമായതിനാല്‍ പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപതിയിലേക്ക് മാറ്റി.

സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പൊലീസ്. പൊട്ടിയത് സ്റ്റീല്‍ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകള്‍ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂര്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ബോംബ് നിര്‍മ്മിക്കുന്നതിന് ഇടയില്‍ ആണ് സ്‌ഫോടനം നടന്നത് എന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.