തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്
തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് പോലീസ് രക്ഷപ്പെട്ടത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു നാടന്‍ ബോംബ് പോലീസിന് നേരെ എറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികള്‍ മഴുവും പോലീസിന് നേരെ എറിഞ്ഞു.
പ്രതികളില്‍ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീഖ് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പോലീസ് കസ്റ്റഡിയില്‍ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീര്‍ സെല്ലിനുള്ളില്‍ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.