വിമാനത്തില്‍ മൂത്രമൊഴിച്ചത് പരാതിക്കാരി ; വാദവുമായി പ്രതി
യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര വിചിത്ര വാദവുമായി കോടതിയില്‍. പരാതി നല്‍കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കര്‍ മിശ്രയുടെ വാദം. നിരവധി കഥക് നര്‍ത്തകര്‍ ഈ പ്രശ്‌നം നേരിടുന്നുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര ഈ വാദം ഉയര്‍ത്തിയത്. കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര വിചിത്രമായ ഈ വാദം ഉയര്‍ത്തിയത്. പരാതി നല്‍കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കര്‍ മിശ്രയുടെ പുതിയ വാദം.
ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണു സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര 70 വയസ്സുള്ള കര്‍ണാടകക്കാരിയായ യാത്രികയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു.