കമ്മറ്റി അംഗത്തിന്റെ ഫോണില്‍ യുവതികളുടെ അശ്‌ളീല വീഡിയോ ; ആലപ്പുഴ സിപിഐഎമ്മില്‍ അച്ചടക്ക നടപടി

ആലപ്പുഴയില്‍ യുവതികളുടെ അശ്‌ളീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം AP സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം . സോണക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്‌റ്കാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തി എന്ന് വിലയിരുത്തല്‍. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം ഡിജിറ്റല്‍ തെളിവുകള്‍ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളാണ് സോണ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പാര്‍ട്ടി പരാതി നല്‍കുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രന്‍, ജി.രാജമ്മ എന്നിവരായിരുന്നു അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. അതേസമയം സോണയ്‌ക്കെതിരെ നടപടി എടുക്കുന്നതിനെ എതിര്‍ത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മറുപടി നല്‍കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരെ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.