നടന്‍ സുനില്‍ സുഖദയുടെ കാറിന് നേരെ തൃശൂരില്‍ ആക്രമണം ; നടന് പരിക്ക്
സിനിമാ താരം സുനില്‍ സുഖദയുടെ കാറിന് നേരെ തൃശൂരില്‍ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേര്‍ തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് നടന്റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തലം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമികളുടെ നിന്നും മര്‍ദ്ദനമേറ്റതായി സുനില്‍ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായി സുനില്‍ സുഖദ വിശദീകരിച്ചു. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമിച്ചത്. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയില്‍ എത്തിയതായിരുന്നു.
ടന്‍ ബാലയുടെ വീട്ടില്‍ ആക്രമണശ്രമം നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നടന്‍ ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവര്‍ വീട്ടിലെത്തി ആക്രമണം നടത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അക്രമി സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറഞ്ഞു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സി സി ടി വി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി ബാല ചൂണ്ടികാട്ടി. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ഫ്‌ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. ബാലയുടെ അയല്‍ വീടുകളിലും ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും നടന്‍ പറഞ്ഞു. മറ്റു വീടുകളില്‍ നിന്ന് ഹെല്‍മെറ്റും സൈക്കിളുകളും ഉള്‍പ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പരാതിയില്‍ പറഞ്ഞു.