ചൈനയില്‍ ജനസംഖ്യ കുത്തനെ കുറയുന്നു
ചൈനയില്‍ ജനസംഖ്യ കുറയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തു കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട് പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ.മുമ്പുള്ള വര്‍ഷത്തിലെ കണക്കുപ്രകാരം 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ നടപടികള്‍ ഫലം കാണുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.
2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്.ചൈനയുടെ ജനസംഖ്യാനിരക്കിലെ കുറവ് വൈകാതെ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന സൂചനയും വിദഗ്ദര്‍ നല്‍കുന്നുണ്ട്. ഇതോടെ 2050ല്‍ ചൈനയുടെ ജനസംഖ്യാനിരക്കില്‍ 10.9 കോടിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനസംഖ്യ കുറയ്ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരുന്നു. അതിന്റെ എതിര്‍ ഫലമാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.