ബോളിവുഡ് നടി കാജോളിന്റെ മകള്‍ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം
സദാചാര ആങ്ങളമാരുടെ വിളനിലം ആണ് സോഷ്യല്‍ മീഡിയ. മുഖ്യമായും നാട്ടിലുള്ള പെണ്ണുങ്ങളെ അച്ചടക്കം പഠിപ്പിക്കലാണ് ഇവന്മാരുടെ മുഖ്യപണി. സിനിമാ നടിമാരാണ് ഇവരുടെ മുഖ്യ ഇര. രഹസ്യമായി എല്ലാം ആസ്വദിച്ചിട്ട് പരസ്യമായി കുറ്റം പറയല്‍ ആണ് ഇവരുടെ മുഖ്യ ഹോബി. അത്തരത്തില്‍ അവരുടെ പുതിയ ഇരയാണ് ബോളിവുഡ് താര ദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകള്‍ നൈസ. സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്കെതിരെയാണ് ഇപ്പോള്‍ സദാചാര ആക്രമണം ഉണ്ടായിരിക്കുന്നത്. നൈസയുടെ വസ്ത്രത്തിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നത്. സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്, ഖുശി കപൂര്‍, മഹിക റാം പാല് എന്നിവര്‍ക്കൊപ്പമുള്ള നൈസയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്. നടക്കുന്നതിനിടെ നൈസ വിഴാന്‍ പോകുന്നതും വിഡിയോയില്‍ കാണാം. അജയും കജോളും മക്കളെ അച്ചടക്കം പഠിപ്പിച്ചില്ലെന്നായിരുന്നു ചിലരുടെ പക്ഷം. അച്ഛനും അമ്മയും വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും വിഡിയോയിലൂടെ ഈ പെണ്‍കുട്ടി ഇല്ലാതാക്കി എന്ന രീതിയിലും വിമര്‍ശനം എത്തി. മദ്യപിച്ചു ബോധമില്ലാതെ നിങ്ങളുടെ മകനും, ഒപ്പം സ്വഭാവദൂഷ്യമുള്ള ആ യുവാവും എന്നും ചില കമന്റുകള്‍ എത്തി. അതേസമയം സ്വകാര്യ ജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഇടപെടലിനെ വിമര്‍ശിച്ചു കൊണ്ട് കജോള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയുടെ അമിതമായ ഇടപെടല്‍ മക്കളുടെ ജീവിതത്തെ ബാധിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു. അതേസമയം നൈസയെ അനുകൂലിച്ചും പിന്തുണച്ചും ഏറെപ്പേര്‍ രംഗത്ത് വരുന്നുണ്ട്.