കര്‍ണ്ണാടകയില്‍ മദ്യപിക്കാന്‍ 21 തികയണം ; പ്രായ പരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍

കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍. നേരത്തെ മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിച്ചിരുന്നു എങ്കിലും പൊതുജനസംഘടനകളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുകയായിരുന്നു. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിര്‍ദേശങ്ങളടങ്ങിയ കര്‍ണാടക എക്‌സൈസ് റൂള്‍ഡ് 2023-ന്റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയിലൂടെ 26,377 കോടി രൂപയായിരുന്നു സര്‍ക്കാര്‍ വരുമാനമുണ്ടാക്കിയത്. ഗോവ, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോള്‍ 18 വയസ്സില്‍ മദ്യം വാങ്ങാന്‍ അനുമതിയുള്ളത്.