ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ ആയി മുകേഷ് അംബാനി ; മറിടകന്നത് മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാരെ
ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാരെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള സിഇഒമാരില്‍ രണ്ടാം സ്ഥാനത്തെത്തി. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ, പുനിത് രഞ്ചന്‍, ശന്തനു നാരായണ്‍, എന്‍ ചന്ദ്രശേഖരന്‍, പിയൂഷ് ഗുപ്ത എന്നിവര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.മികച്ച 10 സിഇഒമാര്‍ ഏഴ് ഇന്ത്യന്‍ പേരുകള്‍ ഉള്‍ക്കൊള്ളുന്നു. മുകേഷ് അംബാനിക്കൊപ്പം സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ, ശന്തനു നാരായണ്‍ പുനിത് രഞ്ചന്‍, എന്‍ ചന്ദ്രശേഖരന്‍, പിയൂഷ് ഗുപ്ത എന്നിവരാണ് ആദ്യപത്തിലുള്ളത്.
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ചാനലിന്റെ മേധാവിയായ ലീന നായരാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ സിഇഒ. പട്ടികയില്‍ 11ാം സ്ഥാനമാണ് ലീനയ്ക്ക്. 100 ബ്രാന്‍ഡ് മേധാവികളില്‍ 7 പേര്‍ മാത്രമാണ് സ്ത്രീകള്‍. റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തിനും ടെലികോം, റീട്ടെയില്‍ ശാഖകളുടെ വൈവിധ്യവല്‍ക്കരണത്തിനും മുകേഷ് അംബാനി മേല്‍നോട്ടം വഹിക്കുന്നു. പോസിറ്റീവ് മാറ്റത്തിനുവേണ്ടിയുള്ള ഈ പ്രതിബദ്ധത ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ഗുണപരമായി ഉയര്‍ത്തി, ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സിലെ ‘ഇന്‍സ്പയര്‍സ് പോസിറ്റീവ് ചേഞ്ച്’ സൂചികയിലെ അംബാനിയുടെ മികച്ച പ്രകടനത്തില്‍ ഇത് പ്രതിഫലിക്കുന്നു, റിപ്പോര്‍ട്ട് പറയുന്നു.
മികച്ച 10 സിഇഒമാരില്‍ പകുതിയും അല്ലെങ്കില്‍ തത്തുല്യരും ടെക്, മീഡിയ മേഖലകളില്‍ നിന്നുള്ളവരാണ്, ഇത് 2022-ല്‍ 10-ല്‍ 9 എന്ന നിലയില്‍ നിന്നുള്ള താഴേക്ക് പോക്കാണ്. റാങ്കിംഗില്‍ ഉള്ളവര്‍ക്ക് ഏറ്റവും സാധാരണമായ പശ്ചാത്തലം എന്‍ജിനീയറിങ്ങും ഫിനാന്‍സുമാണ്. വ്യാഴാഴ്ച രാത്രി സ്ഥാനമൊഴിഞ്ഞ നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് 17-ാം സ്ഥാനത്താണ്. ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍ 26-ാം സ്ഥാനത്തുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാര്‍ ഖാര 48-ാം സ്ഥാനത്താണ്.
ബ്രാന്‍ഡ് ഫിനാന്‍സിലെ യുകെ കണ്‍സള്‍ട്ടിംഗ് ജനറല്‍ മാനേജര്‍ ആനി ബ്രൗണ്‍ പറയുന്നത് ഇങ്ങനെ- ”അനിശ്ചിതമായ ആഗോള സാമ്പത്തിക വിപണി കാരണം ബ്രാന്‍ഡ് ഗാര്‍ഡിയന്‍ ഉന്നതശ്രേണിയില്‍ ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. പ്രയാസകരമായ സാഹചര്യത്തില്‍ മികച്ച റിസല്‍ട്ട് തരുന്നതിന് പ്രാമുഖ്യം നല്‍കുന്ന ബ്രാന്‍ഡ് മേധാവിമാരുടെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്”. ആദ്യ 100-ല്‍ ഏറ്റവും കൂടുതല്‍ സിഇഒമാരുള്ളത് യുഎസിലാണ്, തൊട്ടുപിന്നാലെ ചൈനയാണ്. ഇന്ത്യന്‍ ചീഫ് എക്സിക്യൂട്ടീവുകളും മികച്ച പ്രകടനമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.ട