ജമ്മുവില്‍ സ്‌ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. ജമ്മുവിലെ നര്‍വാളിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വാഹനങ്ങളിലാണ് സ്‌ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്‌ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റിപ്പബ്‌ളിക് ദിനം പ്രമാണിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയില്‍ സ്‌ഫോടനമുണ്ടായത്.