ആം ആദ്മി കേരള ഘടകത്തെ പിരിച്ചുവിട്ടു
ആം ആദ്മിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിന്റേതാണ് ഈ നടപടി. ഈ മാസം പത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചു വരുത്തുകയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം ചേരുകയും ചെയ്തു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കേരളഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘടനയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് ദേശീയഘടകം തീരുമാനിച്ചത് എന്നാണ് വിവരം. കേരളത്തിലെ ജനപ്രീതിയുള്ള വ്യക്തിത്വങ്ങളെ സംഘടനയിലേക്ക് എത്തിക്കാന്‍ നിലവിലെ നേതൃത്വത്തിനായില്ലെന്നും പല ഘടകങ്ങളും നിര്‍ജീവമാണെന്നുമുള്ള വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുണ്ടായിരുന്നു എന്നാണ് സൂചന. കൂടാതെ അധികാര സ്ഥാനത്തിന് വേണ്ടി തമ്മിലടിയും തൊഴുത്തില്‍ കുത്തും സംഘടനയില്‍ വ്യാപകമാണ്.