ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ട ശേഷം കോളജ് കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ത്ഥിനി ചാടി ; സംഭവം വയനാട്ടില്‍
വയനാട് : മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ആദ്യം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനടക്കം പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തില്‍ നിന്നും ചാടിയിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുമ്പ് ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സ്റ്റോറികള്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നതായാണ് വിവരം. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.