എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ ഹാസന് മാത്രം ; സോഷ്യല്‍ മീഡിയയില്‍ വാക്കേറ്റം തുടര്‍ന്ന് അല്‍ഫോണ്‍സ് പുത്രന്
ഗോള്‍ഡ് എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ആരംഭിച്ച വാക്കേറ്റം തുടരുന്നു. സിനിമ കൊള്ളില്ല എന്ന് പറഞ്ഞവരോട് മോശമായ രീതിയില്‍ മറുപടി നല്കിയ പുത്രന് ഇപ്പോള്‍ വീണ്ടും പുതിയ പോസ്റ്റുമായി രംഗത് വന്നു. തന്നെ കളിയാക്കിയവര്‍ക്ക് ഉള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകന്. പ്രൊഫൈല്‍ ചിത്രം മാറ്റിക്കൊണ്ട് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. താന്‍ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല എന്നുമാണ് അല്‍ഫോണ്‍സ് കുറിപ്പില്‍ പറയുന്നത്. ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും സംവിധായകന് പറയുന്നു.
എന്നാല്‍ ഈ പോസ്റ്റിനു കമന്റ് ഇട്ട പലരോടും വീണ്ടും തര്‍ക്കം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ‘?ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അം?ഗീകരിച്ചു. അടുത്ത പടം ഇറക്ക്, സീന്‍ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്ക്രീന്‍ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് മറുപടി അറിയിച്ചിരുക്കുന്നത്. എന്നാല്‍ ഇതിനു ഇട്ട മറുപടി ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ‘ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ?ഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന് സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. എന്നാല്‍ പലരും ഇതിനെതിരെ സംസാരിച്ചു തുടങ്ങി അല്പ്പനേരത്തിനുള്ളില് തന്നെ ഈ പോസ്റ്റ് നീക്കം ചെയ്തു.
ആദ്യമിട്ട പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും ഗോള്‍ഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍, ഞാന്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും. ഞാന്‍ പഴയതുപോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ്. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു.