എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് പറയുന്നു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികള്‍ക്ക് സമാന ലക്ഷണങ്ങള്‍ ഉള്ളതായും വിവരങ്ങള്‍ ഉണ്ട്. സ്‌കൂളില്‍ നിന്നല്ല രോഗ ഉറവിടം എന്ന് കണ്ടെത്തി. വൈറസ് ബാധയുള്ള കുട്ടി സ്‌കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും സ്‌കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.