ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല ; യൂ ട്യൂബറുമായിട്ടുള്ള തര്‍ക്ക സംഭാഷണത്തില്‍ ഉണ്ണി മുകുന്ദന്‍
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും ഒരു യൂ ട്യൂബറും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. യൂ ട്യൂബറുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിനിടെയില്‍ ഉണ്ണി മുകുന്ദന്‍ മോശമായി സംസാരിച്ചു എന്ന തരത്തിലുള്ള വീഡിയോ യൂ ട്യൂബില്‍ ട്രെന്‍ഡിങ് ആയത്. എന്നാല്‍ ഇപ്പോഴിതാ നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ‘തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ,ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം’- എന്നും ഉണ്ണി പറയുന്നു.
ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞ് വീട്ടുകാരെ മോശമാക്കരുതെന്നും ഞാന്‍ അയ്യപ്പനെ വിറ്റു എന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാമെന്നും ഫേസ്ബുക്കില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. പണവും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ് അത്. എന്നാല്‍, നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നുവെച്ച് അയ്യപ്പനെ വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ല. ഫോണ്‍ വിളിച്ച് താന്‍ നടത്തിയ പ്രതികരണം മോശമായി എന്നറിയാവുന്നത് കൊണ്ട് മാപ്പും പറഞ്ഞു. തന്നെ വിമര്‍ശിക്കാം, തന്റെ മാതാപിതാക്കളെയും സിനിമയിലെ കുട്ടിയെയും മോശമായി പറയുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
പോസ്റ്റ് ലിങ്ക് :