കൊച്ചിയില്‍ ലഹരി കടത്താന്‍ ഗര്‍ഭിണികളും ; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
സംസ്ഥാനത്ത് ലഹരി കടത്താന്‍ സ്ത്രീകളെ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇപ്പോള്‍ ഇവരുടെ കണ്ണിയിലെ അംഗങ്ങള്‍ ആണ്. എന്നാല്‍ ഗര്‍ഭിണികള്‍ പോലും ഇപ്പോള്‍ ലഹരികടത്തിനു രംഗത്ത് ഉണ്ട് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇവിടെ. കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
എം ഡി എം എ, എല്‍ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെ ഉള്ള ലഹരി വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്. ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവര്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടാഴ്ചയോളമായി ഇവര്‍ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ സമയം ആണ് യുവതിയും സംഘവും പിടിയിലായത്.