മകന്റെ പ്രായമുള്ള യുവാവുമായി അവിഹിതബന്ധം ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായത്തിലുള്ള പുരുഷനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാന്‍ ഇയാള്‍ രാജ്ഘട്ട് പൊലീസ് സ്റ്റേഷനിലെത്തി. ‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ’ എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ഉടന്‍ തന്നെ ഇയാളുടെ വീട്ടിലേക്ക് എത്തി പൊലീസ്സം ഭവം അന്വേഷിക്കുകയും വീട്ടിനുള്ളില്‍ ഭാര്യയെ മരിച്ച നിലയില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഭാര്യ തന്നേക്കാള്‍ 25 വയസ്സിന് താഴെയുള്ള ഒരാളുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. പൊലീസില്‍ പരാതി നല്‍കുക വരെ ചെയ്തിരുന്നതാണ്. എന്നിട്ടും ഫലമുണ്ടായില്ലെന്നും പ്രതി പറഞ്ഞു. ബുധനാഴ്ച കുട്ടികള്‍ വീട്ടിലില്ലാതിരുന്ന നേരത്ത് ഈ ബന്ധത്തെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴിക്കിട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ദേഷ്യം മൂത്ത് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.